കാല്യകപോലം ഹിമകണമണിയെ
ഹൃദയായതനേ
വിലസുകയല്ലോ
കാന്തിയെഴും
തവ മോഹന രൂപം.
കാർമുകിൽ വാഴും കോമള കേശം,
മകുടതലേ നവകുലിശം
ദീപ്തം,
അനിലകരാംഗുലി
ലാളന സുകൃതേ
മയിലിൻ പീലിയതിളകും
ചന്തം.
രോഹിത തിലകം വിലസും നിടിലം,
അളക വിതാനം ഭ്രമര സമാനം!
ഭ്രുകുടീ ചാപം ചടുലം ചലനം,
പേറുകയായി
ചൗരിക ഭാവം.
പത്മജ ദളയുഗളം നീട്ടുന്നൊരു-
പുഷ്പ ശരങ്ങളിലൊളിയും പ്രണയം!
തിലകുസുമം
പോൽ നാസികയും നറു-
വെണ്ണ പടർന്ന കവിൾത്തടവും.
മുള മുരളികയിൽ ലയ ചേതന തൻ
കമ്പനമരുളുമൊരധരം
മധുരം.
മന്ദസ്മിത
മലർ വിടരുമൊരഴകിൽ,
ശുഭ്രം, സുന്ദരദശന
സമൂഹം.
കാതിൽ കനകത്തോട, കഴുത്തിൽ-
കാനന കലികകൾ കോർത്തൊരു
മാല്യം!
മലയജ മദസുഖ ഗന്ധമതിളകും,
മാറിലുറങ്ങും മണിമുകിലഴകും
കാർമുകിലുരുകിയലിഞ്ഞൊരു
വർണ്ണം,
പാതി മറയ്ക്കും ഗൗരീവസനം.
മുള്ളുകൾ പോലും മുത്തുകളാക്കും
പുണ്യം പകരും പദമലരിണയും!
ദിനവും കനവിൽ കണ്ടാലടിയനു
മറുകുറിയൊരു ജനിയെന്തിനു
നാഥാ…….
ഒരു ജപപുഷ്പദളത്തിൻ
നിറവായ്,
ഒരുപിടിയവിലിൽ നനവായ്
മധുവായ്…….
നിന്നിലലിഞ്ഞൊരു കാർമുകിലഴകായ്,
നെറുകയിലിളകും പീലിക്കതിരായ്,
തവ സവിധത്തിൽ ഇവളുടെ
ജന്മം,
സുരഭിലമാകുവതല്ലോ
പുണ്യം !!!!!!
ജ്യോതികൃഷ്ണ യു. ആർ.

Good work...!!
ReplyDeletePwolichu
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteYes its my own creation..
DeleteGood dear... continue the venture.All the best
ReplyDeleteഹൃദ്യം, മനോഹരം ഈ ഗോപാലകാവ്യം...
ReplyDelete