നിശാഗന്ധി
Sunday, May 26, 2019
Sunday, May 5, 2019
ഹൃദയത്തിൽ നിന്നൊരു കവിത
ഹൃദയത്തിൽ നിന്നൊരു കവിത
ഹൃദയത്തിൽ നിന്നൊരു കവിത
പ്രാണൻറെ പിന്നിലായ് ഓർമ്മതൻ -
തൂവൽ കൊണ്ടാരോ കുറിച്ചിട്ട കവിത
പലവേളയകതാരിൻ പഴയ സാരംഗിയിൽ
തേങ്ങലായ് ശ്രുതി പെയ്ത കവിത.
ശിശിരം കുടഞ്ഞിട്ട സ്മരണ പത്രങ്ങളാൽ
വിരിയിട്ട വിജനമാം വഴിയിൽ,
തനിയെ ഞാൻ നീങ്ങവേ മിഴികളിൽ നോവിൻറെ –
നീർമൊട്ടു വിരിയിച്ച കവിത.
ഓർമ്മകൾക്കപ്പുറം ഒരു മുഗ്ധരാവിലെൻ
കരൾ നീറി മിഴി വാർന്നു പെയ്കെ,
തണുവാർന്ന വിരലാലെൻ നെറുകയിൽ കുളിരിട്ട –
പ്രിയമുള്ളൊരാൾക്കുള്ള കവിത.
ഒരു വർഷ സന്ധ്യയിൽ, ഒരു കുടക്കീഴിൽ നാം
തോളോടു തോൾ തൊട്ടു പോകെ,
പൂമഴത്തുള്ളികൾ കുസൃതിയായ് കാതോരം
ആർദ്രമായ് ചൊല്ലിയ കവിത.
വിണ്ണിൻ ചെരുവിലായ് പൊന്നിൻ ചെരാതുകൾ
മിന്നിയ കാർത്തിക നാളിൽ,
കവിളത്തു നാണത്തിൻ ചുംബന ചാന്തിന്റെ
നിർവൃതിയറിയുന്ന കവിത.
ഓരിലക്കുമ്പിളിൽ നിന്നു പങ്കിട്ടൊരു
സ്നേഹാമൃതത്തിൻ മധുരമോടെ ....
നിന്നെയുറക്കുവാനാരോ തുറന്ന
പഴങ്കഥച്ചെപ്പിലെ കവിത.
കൊഴിയാനൊരുങ്ങുന്ന
മന്ദാര പുഷ്പത്തിൻ
ഇതളിലെ ഹിമകണം പോലെ .......
തനിയെയലിഞ്ഞു നാളിരുളിൽ മറയുമീ -
പൗർണമി ചന്ദ്രിക പോലെ.
മിഴിനീരു പെയ്യാൻ വിതുമ്പുന്ന മാനത്തെ,
മേട്ടിലെ മുകിലുകൾ പോലെ.
വിടചൊല്ലാനാകാതെ കവിൾ തുടുക്കും
നറുവാസന്ത സന്ധ്യയെപ്പോലെ…..
സ്‌മൃതികൾ തൻ നഖമുനയാഴ്ന്നു മൽ -
ഹൃദയത്തിൽ പൊടിയുന്ന ചോരച്ചുവപ്പാൽ,
ആത്‌മാവിൻ താളിലായ് ....നോവിന്റെ തൂവലാൽ,
എഴുതുന്നൊരീ ചെറു കവിത.
എന്റെ പ്രിയനൊരാൾക്കുള്ളൊരു കവിത .....
എന്നെ പിരിയുന്നൊരാൾക്കുള്ള കവിത.
പ്രാണൻറെ പിന്നിലായ് ഓർമ്മതൻ -
തൂവൽ കൊണ്ടാരോ കുറിച്ചിട്ട കവിത
പലവേളയകതാരിൻ പഴയ സാരംഗിയിൽ
തേങ്ങലായ് ശ്രുതി പെയ്ത കവിത.
ശിശിരം കുടഞ്ഞിട്ട സ്മരണ പത്രങ്ങളാൽ
വിരിയിട്ട വിജനമാം വഴിയിൽ,
തനിയെ ഞാൻ നീങ്ങവേ മിഴികളിൽ നോവിൻറെ –
നീർമൊട്ടു വിരിയിച്ച കവിത.
ഓർമ്മകൾക്കപ്പുറം ഒരു മുഗ്ധരാവിലെൻ
കരൾ നീറി മിഴി വാർന്നു പെയ്കെ,
തണുവാർന്ന വിരലാലെൻ നെറുകയിൽ കുളിരിട്ട –
പ്രിയമുള്ളൊരാൾക്കുള്ള കവിത.
ഒരു വർഷ സന്ധ്യയിൽ, ഒരു കുടക്കീഴിൽ നാം
തോളോടു തോൾ തൊട്ടു പോകെ,
പൂമഴത്തുള്ളികൾ കുസൃതിയായ് കാതോരം
ആർദ്രമായ് ചൊല്ലിയ കവിത.
വിണ്ണിൻ ചെരുവിലായ് പൊന്നിൻ ചെരാതുകൾ
മിന്നിയ കാർത്തിക നാളിൽ,
കവിളത്തു നാണത്തിൻ ചുംബന ചാന്തിന്റെ
നിർവൃതിയറിയുന്ന കവിത.
ഓരിലക്കുമ്പിളിൽ നിന്നു പങ്കിട്ടൊരു
സ്നേഹാമൃതത്തിൻ മധുരമോടെ ....
നിന്നെയുറക്കുവാനാരോ തുറന്ന
പഴങ്കഥച്ചെപ്പിലെ കവിത.
കൊഴിയാനൊരുങ്ങുന്ന
മന്ദാര പുഷ്പത്തിൻ
ഇതളിലെ ഹിമകണം പോലെ .......
തനിയെയലിഞ്ഞു നാളിരുളിൽ മറയുമീ -
പൗർണമി ചന്ദ്രിക പോലെ.
മിഴിനീരു പെയ്യാൻ വിതുമ്പുന്ന മാനത്തെ,
മേട്ടിലെ മുകിലുകൾ പോലെ.
വിടചൊല്ലാനാകാതെ കവിൾ തുടുക്കും
നറുവാസന്ത സന്ധ്യയെപ്പോലെ…..
സ്‌മൃതികൾ തൻ നഖമുനയാഴ്ന്നു മൽ -
ഹൃദയത്തിൽ പൊടിയുന്ന ചോരച്ചുവപ്പാൽ,
ആത്‌മാവിൻ താളിലായ് ....നോവിന്റെ തൂവലാൽ,
എഴുതുന്നൊരീ ചെറു കവിത.
എന്റെ പ്രിയനൊരാൾക്കുള്ളൊരു കവിത .....
എന്നെ പിരിയുന്നൊരാൾക്കുള്ള കവിത.
ജ്യോതികൃഷ്ണ യു. ആർ.
Monday, April 8, 2019
വന്ദനം
കാല്യകപോലം ഹിമകണമണിയെ
ഹൃദയായതനേ
വിലസുകയല്ലോ
കാന്തിയെഴും
തവ മോഹന രൂപം.
കാർമുകിൽ വാഴും കോമള കേശം,
മകുടതലേ നവകുലിശം
ദീപ്‌തം,
അനിലകരാംഗുലി
ലാളന സുകൃതേ
മയിലിൻ പീലിയതിളകും
ചന്തം.
രോഹിത തിലകം വിലസും നിടിലം,
അളക വിതാനം ഭ്രമര സമാനം!
ഭ്രുകുടീ ചാപം ചടുലം ചലനം,
പേറുകയായി
ചൗരിക ഭാവം.
പത്മജ ദളയുഗളം നീട്ടുന്നൊരു-
പുഷ്പ ശരങ്ങളിലൊളിയും പ്രണയം!
തിലകുസുമം
പോൽ നാസികയും നറു-
വെണ്ണ പടർന്ന കവിൾത്തടവും.
മുള മുരളികയിൽ ലയ ചേതന തൻ
കമ്പനമരുളുമൊരധരം
മധുരം.
മന്ദസ്മിത
മലർ വിടരുമൊരഴകിൽ,
ശുഭ്രം, സുന്ദരദശന
സമൂഹം.
കാതിൽ കനകത്തോട, കഴുത്തിൽ-
കാനന കലികകൾ കോർത്തൊരു
മാല്യം!
മലയജ മദസുഖ ഗന്ധമതിളകും,
മാറിലുറങ്ങും മണിമുകിലഴകും
കാർമുകിലുരുകിയലിഞ്ഞൊരു
വർണ്ണം,
പാതി മറയ്ക്കും ഗൗരീവസനം.
മുള്ളുകൾ പോലും മുത്തുകളാക്കും
പുണ്യം പകരും പദമലരിണയും!
ദിനവും കനവിൽ കണ്ടാലടിയനു
മറുകുറിയൊരു ജനിയെന്തിനു
നാഥാ…….
ഒരു ജപപുഷ്പദളത്തിൻ
നിറവായ്,
ഒരുപിടിയവിലിൽ നനവായ്
മധുവായ്…….
നിന്നിലലിഞ്ഞൊരു കാർമുകിലഴകായ്,
നെറുകയിലിളകും പീലിക്കതിരായ്,
തവ സവിധത്തിൽ ഇവളുടെ
ജന്മം,
സുരഭിലമാകുവതല്ലോ
പുണ്യം !!!!!!
ജ്യോതികൃഷ്ണ യു. ആർ.
Subscribe to:
Posts (Atom)

